വിശക്കുന്ന കുഞ്ഞേ
കരയല്ലെ കണ്ണേ
വിഷക്കായതിന്നു
മരിച്ചുനിന്നമ്മ
വരുന്നുണ്ട് പിന്‍പെ
സഹായഹസ്തങ്ങള്‍
കൂപ്പുകൈ കാണിച്ച്
കണ്ണീരുവീഴ്ത്തി
വെറുംവാക്കുചൊല്ലി
പിരിയുന്നു പിന്നെ
നിന്നെയെടുക്കാന്‍
കരങ്ങളില്ലല്ലോ
നിന്നെ പുലര്‍ത്താന്‍
അച്ഛനില്ലല്ലോ
നിന്‍പേരുചേര്‍ക്കാന്‍
മടിച്ചുനിന്നമ്മ
പള്ളികൂടത്തിനു
മുന്‍പിലിരിക്കേ
അച്ഛന്‍െറ കോളം
ഒഴിച്ചിട്ടുനിന്നെ
ചേര്‍ക്കുവാനാകാതെ
കുമ്പിട്ടു നിന്നു
നിനക്കുണ്ടു അച്ഛന്‍
വിതുമ്പാതേ കുഞ്ഞേ
ലോകപിതാവു്
നിന്നച്ഛന്‍ പൊന്നേ
അച്ഛനില്ലാതെ
ജനിക്കില്ലയാരും
അമ്മയില്ലാതെ
പ്രസവമില്ലല്ലോ
ടെസ്ററൂ്ബുകള്‍ ഇന്ന്
ഗര്‍ഭം ധരിക്കുന്നു
ഭ്രൂണത്തെ പേറാന്‍
വാടക അമ്മമാര്‍
അച്ഛനെ വേണ്ട
മക്കള്‍ മതിയെന്ന്
അമ്മ പറയുന്ന
കാലം എന്‍പൊന്നേ
ഏതോ മഹാന്‍െറ
മകനാണിവനനെന്ന്
അമ്മ പറയുന്ന
കാലം മകനെ
നിനക്കുണ്ട് അമ്മ
കരയാതെ പൊന്നേ
ഭൂമിയാം മാതാവ്
നിന്‍െറ മാതാവ്
രക്തബന്ധങ്ങള്‍
എത്ര ശിഥിലം
എത്രമേല്‍ നശ്വരം
അത്രമേല്‍ ബാലിശം
ശാശ്വതമൊന്നുണ്ട്
ജീവചൈതന്യം
ചൈതന്യം പേറുന്ന
പാത്രം ശരീരം
നിന്നിലുമെന്നിലും
നിന്‍മാതാവിലുമെല്ലാം
ഒന്നാണ് മോനെ
ജീവചൈതന്യം
ജീവചൈതന്യം
നിറഞ്ഞൊരീ ലോകം
പരമാത്മ ചൈതന്യ-
മാണീപ്രപഞ്ചം
ചൈതന്യവാഹിയാം
കാലപ്രവാഹം
വെറുമൊരു ബിന്ദു
നീയും മകനേ
പാടിയുണര്‍ത്തുക
നിന്നിലെ നിന്നെ
ചൈതന്യമാകുക
നീയുമെന്‍ കുഞ്ഞേ
പിന്നെ നിനക്ക് വിശക്കില്ല
ദാഹവും
ഞാനെന്ന ഭാവം
വിട്ടൊഴിയുമ്പോള്‍
നശ്വര ശരീര
പ്രേമമാണല്ലോ
സമ്പത്തും കാമവും
മോഹവും,ഭംഗവും
എല്ലാം ത്യജിക്ക
നിന്‍ കര്‍മ്മപഥങ്ങള്‍
നിന്നെ വിളിക്കുന്നു
പോകുക കുഞ്ഞേ
സത്യം.
മറുപടിഇല്ലാതാക്കൂകര്മ്മമാണ് ധര്‍മ്മവും. സത്യവും. ചൈതന്യവും.
ഇടമുറിയാതെ വായിച്ചു തീര്‍ന്നു!
മറുപടിഇല്ലാതാക്കൂNalla kavitha
മറുപടിഇല്ലാതാക്കൂ