2009, ഡിസംബർ 9, ബുധനാഴ്‌ച

മഴ


കോണ്‍ക്രീറ്റു വനത്തിനുള്ളിലെ
ഇഷ്ടികച്ചൂള ഫ്ളാറ്റിനുള്ളില്‍
തപിച്ചുവെന്തുരുകുകയാണുഞാന്‍
അതിവേഗം കറങ്ങുന്ന രണ്ടു പങ്കകളും
തുറന്നിട്ട മൂന്നു ജാലകങ്ങളും
ചൂടുകുറക്കാനാകാത്ത നിസ്സഹായതയിലാണ്
വിയര്‍പ്പുചാലില്‍ ഒഴുകിയും
ഉഷ്ണശയ്യയില്‍ ഉരുണ്ടും
കുപ്പിവെള്ളം കുടുകുടാക്കുടിച്ചും
രാത്രിതീരുവാന്‍ കാത്തിരിക്കയാണുഞാന്‍
പെട്ടെന്നൊരു വെള്ളിടിവെട്ടി
തണുത്ത കാറ്റ് കടന്നു വന്നു
മഴത്തുള്ളികളുടെ പ്രണയത്തില്‍
മനവും തനുവും തളിര്‍ത്തുപോയി

1 അഭിപ്രായം:

  1. ചുമരുകള്‍ ഇല്ലാത്ത ഒരു വലിയ മുറിയില്‍ പങ്കകള്‍ ഇല്ലാതെ ഇളം കാറ്റ് കടന്നുവരുന്നത് കാത്തിരിക്കുകയാണ് ഞാനും.

    മറുപടിഇല്ലാതാക്കൂ