2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

വര്‍ണ്ണങ്ങള്‍ ഉറങ്ങുന്ന ഉദ്യാനങ്ങള്‍
കാഴ്ച്ചകളുടെ നിത്യവിസ്മയങ്ങള്‍

























ആകാശത്തിലേക്ക് കയറിപോകുന്ന പടവുകള്‍
പടവുകള്‍ക്കുമുകളില്‍ ഭക്തിതീര്‍ത്ത ഗോപുരങ്ങള്‍

























2015, മേയ് 1, വെള്ളിയാഴ്‌ച

രാജസ്ഥാനിലെ ജലമഹല്‍
വരണ്ട മണ്ണിന്‍െറ ഹൃദയത്തിലെ ആര്‍ദ്രത.
കൃത്രിമ തടാകത്തിന്‍െറ  നടുവില്‍  പണ്ടാരൊ പണിതീര്‍ത്ത
ഒരു കൊട്ടാരം.
വലിയ കോട്ടകള്‍ക്കും കൊട്ടാരങ്ങള്‍ക്കുമിടയില്‍
ജലമഹലിനെ  വ്യത്യസ്തമാക്കുന്ന ആ സൗന്ദര്യം
മരുഭൂമിയിലെ  മരുപ്പച്ചപോലെ
മനസ്സിലേക്കൊരു തണുത്ത കാറ്റായി കടന്നുവരുന്നു.

2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

ശാന്തമായൊഴുകുന്ന യമുനയുടെ തീരം
ഇവിടെ  ഞാന്‍  കാണുന്നു കവിയുടെ ഹൃദയം
വെണ്ണക്കല്‍ ശില്പംപോല്‍ ഒരു സ്മാരകം
പ്രണയത്തിന്‍െറ, വിരഹത്തിന്‍െറ, ഏകാന്തതയുടെ
ഒരിക്കലും എഴുതിത്തീരാത്ത കവിതപോലെ
കാലത്തെ അതിജീവിക്കുന്ന കാല്പനികത.
അത്  രാജാവിന്‍െറതോ, ശില്പിയുടെതോ..

2015, ഫെബ്രുവരി 21, ശനിയാഴ്‌ച

ദിനാന്ത്യക്കുറിപ്പുകള്‍

ദിനാന്ത്യക്കുറിപ്പുകള്‍
കുംഭം-9
വരണ്ട പകലുകള്‍.
ഇരുണ്ട രാത്രികള്‍
കോണ്‍ക്രീറ്റ് വനങ്ങളില്‍
മരിക്കുന്ന ഇളം  കാറ്റ്
മുരളുന്ന യന്ത്രങ്ങള്‍
ഏകാന്തതയിലെവിടെയോ ഇരുന്നു്
ഒരൊറ്റക്കുയില്‍ പാടുന്നു
ഓര്‍മ്മയിലെവിടയൊ മരത്തുടി കരയുന്നു
ഹരിതവര്‍ണ്ണം വറ്റിയ ക്യാന്‍വാസിനു മുന്നില്‍
ചിത്രം പൂര്‍ത്തിയാക്കാനാകാതെ ഞാനിരിക്കുന്നു.