2009, ഡിസംബർ 10, വ്യാഴാഴ്‌ച

കടലോരത്തു കണ്ട ഒരാള്‍



ര്‍ദ്രമായ കടല്‍ത്തീരം
അലയടിക്കുന്ന തിരമാലകള്‍
ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട്
ആകാശമൗനം പുതച്ച്
അവധൂതനെപ്പോലെ ഒരാള്‍
പ്രകാശരഹിതമായ കണ്ണുകള്‍
വരണ്ടുണങ്ങിയ കണ്ടം പോലെ ചുണ്ടുകള്‍
കുറ്റിക്കാടുകള്‍പ്പോലെ താടിരോമങ്ങള്‍
കാട്ടുവള്ളിപടര്‍പ്പുപോലെന മുടിയിഴകള്‍
അയഞ്ഞകുപ്പായത്തില്‍ കീറലുകള്‍
ചളിയുടെ മായാത്ത വ്രത്തങ്ങള്‍
ആരാണിയാള്‍ ?
ഓര്‍മ്മയുടെ പുസ്തകത്തിലെ കരിച്ചിത്രങ്ങള്‍
ബാല്യം കണ്ട അവ്യക്തമുഖങ്ങള്‍
കൗമാരം കണ്ട കുസ്രതിനോട്ടങ്ങള്‍
യൗവ്വനം തിരഞ്ഞ പച്ചപ്പുകള്‍
മധ്യവയസ്സിലെ നിസ്സംഗദ്രഷ്ടികള്‍
എവിടെയോപതിഞ്ഞുപോയോരുചിത്രം
പുറത്തെടുക്കാനാകാതെ
ഓര്‍ത്തെടുക്കാനാകാതെ
പുകയുന്ന ചിന്തയുടെ ചിത

പെട്ടെന്ന്.....
പ്രീഡിഗ്രീ ക്ലാസുമുറിയിലേക്ക് കടന്നുവന്നയാള്‍
തടിച്ചപുസ്തകങ്ങളും കത്തുന്നമിഴികളും
പൊട്ടിച്ചിരിയുടെ മാലപ്പടക്കങ്ങള്‍
അറിവിന്‍െറ അണമുറിയാപ്രവാഹങ്ങള്‍
സര്‍..........
ഓടിയടുത്തിട്ടും ഇമയനങ്ങാത്തമിഴികള്‍
ഉയര്‍ത്തപ്പെടാത്ത നോട്ടം
നീളുന്ന കൈകളില്‍ കെട്ടുപോയ ഭാഗ്യരേഖ
മുറിഞ്ഞുപോയ വിവാഹരേഖ
ചിതറിപ്പോയ ബുദ്ധിരേഖ
കുത്തുവീണ ഹ്രദയരേഖ
വല്ലതും തരൂ .... പ്ളീസ് ........
ദൈന്യം നിറഞ്ഞ വാക്കുകള്‍
കൈവെള്ളയില്‍ വീണ നോട്ടുവിറക്കുന്നു
ചുരുട്ടിപ്പിടിച്ചകൈകളുമായി നടന്നകലുന്വോള്‍
ഒരു തിരിഞ്ഞുനോട്ടം
ഒരു പുഞ്ചിരി
എല്ലാം പ്രതീക്ഷിച്ചതുവെറുതെ
കടലിരന്വുന്നു
കടല്‍ക്കാക്കകള്‍ വട്ടമിട്ടുപറക്കുന്നു
ഈ കടല്‍
കരകാണാക്കടല്‍
ജീവിതത്തിന്‍െറ
അന്തമില്ലാത്ത കടല്‍

3 അഭിപ്രായങ്ങൾ:

  1. സുഹൃത്തേ,
    ബൂലോകത്ത് കണ്ടുമുട്ടിയതില്‍ സന്തോഷം.
    കൂടൂതല്‍ സംഭാവനകളുമായി വരിക.
    ആശംസകള്‍.
    ഓ.ടോ:
    ഇവിടെ ക്ലിക്ജ് ചെയ്താല്‍ കീമാനെപ്പറ്റി കൂടുതല്‍ അറിയാം, വിവിധ അക്ഷരങ്ങള്‍ എങ്ങിനെ എഴുതാം എന്നും.

    മറുപടിഇല്ലാതാക്കൂ
  2. സ്വാഗതം...!
    കവിത നന്നായിട്ടുണ്ട്.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ചില കണ്ടുമുട്ടലുകള്‍ ഇങ്ങനെയുമാകാം. നല്ല കവിത.

    മറുപടിഇല്ലാതാക്കൂ