2010, ഫെബ്രുവരി 28, ഞായറാഴ്‌ച

പാചകമൊഴിഞ്ഞു പോയ അടുക്കളകള്‍


തീപ്പുകയാത്ത അടുപ്പുകളുമായി
ഉടയവരുപേക്ഷിച്ചു പോയ അടുക്കളകള്‍
ഇല്ലനക്കരി പൊട്ടിയടരുന്ന
ഇരുള്‍മൂടിയ പാതിയമ്പുറങ്ങള്‍
ഗതകാല സ്മരണയിലെവിടെയോ
ഒരു നാലുകാതന്‍ ചരക്കിന്‍െറ ശബ്ദം
പുളി വിറകിന്‍െറ സ്നേഹതീഷ്ണത
അടുക്കള തുടിയുടെ ആര്‍ദ്രതാളം
കാറ്റില്‍ പടരുന്ന രുചിയുടെ ഗന്ധങ്ങള്‍
ഒരു അടുക്കള പാചകം സ്വപ്നം കാണുന്നു.

1 അഭിപ്രായം:

  1. അടുക്കള തുടിയുടെ നാദം,ഇരുല്‍മൂടിയ പാതിയമ്പുറം,നാലുകാതന്‍ ചരക്കിന്റെ ശബ്ദം--nostalgic

    മറുപടിഇല്ലാതാക്കൂ