ഈ ജാലകക്കാഴ്ച ഒരായിരം
ഓര്‍മകളെ തൊട്ടുണര്‍ത്തുന്നു
അനാട്ടമിയും ഫിസിയൊളജിയും
ജനിറ്റിക്സും കുത്തിനിറക്കപ്പെട്ട
ഒരു പാവം മനസ്സ്
കുതറിയോടാന്‍ ശ്രമിക്കാറുള്ളത്
ഈ ജാലകപ്പഴുതിലൂടെയാണ്
ജാലകത്തിനപ്പുറം
ഡിവിഡിവി മരത്തണലില്‍
നിഴലുറങ്ങുന്ന സിമന്‍്റു പടവുകള്‍
പടമവുകളാല്‍ ചുറ്റപ്പെട്ട പുല്‍മൈതാനം
മൈതാനത്തിനുമുകളില്‍
അനന്തമായ നീലാകാശം
ആകാശത്തിലലയുന്ന മേഘമാലകള്‍
ഇരുപത്തിയഞ്ചാമത്തെ ക്ലാസ്ഡേ
ആഘോഷിക്കാനെത്തിയവര്‍
അവരില്‍ ഒരുവനായി ഞാനും
ഓര്‍മ്മകളുടെ മഞ്ഞുപാളികള്‍ക്കിടയിലൂടെ തെളിയുന്ന
ബോപ്പാല്‍ ദുരന്തത്തിന്‍െറ നിഴല്‍ വീണ
എണ്‍പത്തിനാല് ഡിസംബര്‍ മൂന്നിലെ ഒരു തണുത്ത പ്രഭാതം
കാവി പുതച്ച, സമയബോധം നഷ്ടപ്പെട്ട
ക്ളോക്കില്ലാത്ത ക്ളോക് ടവറിനു മുന്‍പില്‍
എത്തപ്പെട്ട ഒരു നവാഗത വിദ്യാര്‍ത്ഥി
ചാണകഗന്ധമുള്ള ചെമ്മണ്‍വീഥിയിലൂടെ വന്നവന്‍
ഗ്രാമവിശുദ്ധിയില്‍ നിന്നും വഴിതെറ്റി വന്നവന്‍
പരിചയപ്പെടലിന്‍െറയും,റാഗിങ്ങിന്‍െറയും, രാഷ്ട്രീയ ക്യാന്‍വാസിങ്ങിന്‍െറയും
ആദ്യ ദിനങ്ങള്‍.
കോളേജ് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ
സീനിയേഴ്സിന്‍െറ കൂക്കുവിളികള്‍ക്കും കമന്‍്റുകള്‍ക്കുമിടയില്‍
സ്വയം പരിചയപ്പടുത്താനായി പരതിയ വാക്കുകള്‍....
ഫോര്‍മലിന്‍ മണക്കുന്ന അനാട്ടമി ലാബും, പിപ്പറ്റില്‍നിന്നുനിറമിറ്റുന്ന
ഫിസിയോളജിയും.
തുളുന്വുന്ന നിറയാക്കുടങ്ങളുടെ കലന്വലുകള്‍
എലിയെ കൊല്ലാകൊല ചെയ്ത് തിന്നാതെ കളിപ്പിക്കുന്ന
പൂച്ചകളുടെ ലോകം
തകര്‍ന്നടിയുന്ന ഗുരു സങ്കല്പങ്ങള്‍
വിപ്ലവപ്രസ്ഥാനങ്ങളുടെ ഇരന്വുന്ന ആവേശങ്ങള്‍
പിന്നെയെപ്പോഴോ, ഏതോ നിദ്രക്കിടയില്‍
കൂട്ടം തെറ്റിപ്പിരിഞ്ഞ നാളുകള്‍
ഇരുണ്ട പകലുകളും കറുത്ത രാത്രികളും
ബന്ധനം വിധിക്കപ്പെട്ട നിമിഷങ്ങളുടെ നിസ്സംഗത
പരീക്ഷകളുടെ കുത്തൊഴുക്കില്‍ ഉറക്കം നഷ്ടപ്പെട്ട
രാത്രികളില്‍ ഇല്ലാത്ത നോട്ടുകള്‍ തേടിപ്പരതുന്വോള്‍
അനുവാദം കൂടാതെ കടന്നു വരാറുള്ള
കവിതകളുടെ തുണ്ടുകള്‍
മനസ്സിനുള്ളില്‍പ്പൂത്ത മുല്ലമലര്‍ക്കാവുകള്‍
ചായക്കൂടുകളുടെ സൗഹൃദം
വഴിതെറ്റിയവരുടെ അക്ഷരക്കൂട്ടുകെട്ടു്
ഓഡിറ്റോറിയത്തിലെ നിറമുള്ള നിമിഷങ്ങള്‍
ഒടുവില്‍
ക്ലിനിക്സിലെ ഔഷധക്കൂട്ടുകള്‍ക്കും
സര്‍ജറി ഹാളിലെ രക്തഗന്ധത്തിനും
വിട പറഞ്ഞ്
ബിരുദവുമായി സ്വാതന്ത്രൃത്തിന്‍െറ ലോകത്തേക്ക്
പിന്നീടു്
ഗ്രാമങ്ങള്‍,നഗരങ്ങള്‍,ജനപദങ്ങള്‍
ആശുപത്രികള്‍,ഓഫീസുകള്‍
മരുന്നുകള്‍,ഓപികള്‍,പീപ്പികള്‍
അനന്തമായ ജീവിത യാത്രകള്‍
ഇതിനിടയില്‍
പരിണാമ ചക്രത്തിന്‍െറ കൊഴിഞ്ഞുവീണ ഇതളുകള്‍
കാലം വീഴ്ത്തിയ വര്‍ഷങ്ങളുടെ അടയാളങ്ങള്‍
ക്ലാസ്മേറ്റ്സിന്‍െറ ഇരുപത്തിയഞ്ചാമത്തെ കൂടിച്ചേരല്‍
അകാലത്തില്‍ പൊലിഞ്ഞവര്‍ക്ക് അന്ത്യാഞ്ജലി
ഉയരത്തിലേക്ക് പറന്നവര്‍ക്ക് വിജയാശംസകള്‍
വന്നുചേര്‍ന്നവര്‍ക്ക് സ്വാഗത വചനങ്ങള്‍
ഇരുപത്തിയഞ്ചു നക്ഷത്രവിളക്കുകള്‍ തിളങ്ങുന്ന
സൗഹൃദസന്ധ്യയില്‍
ഇനിയുമൊരു ആയിരം കൂടിക്കാഴ്ചകള്‍ക്കായി
ആശംസകള്‍ നേര്‍ന്നുകൊണ്ടു്
ആരോരുമറിയാതെ
പുറത്തിറങ്ങവേ
ആകാശം നിറയെ പൂത്ത നക്ഷത്രങ്ങള്‍......
ഈ ഓർമ്മകൾ ജീവിതാവസാനം വരെ ആനന്ദദായകമായിരിക്കും
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
മറുപടിഇല്ലാതാക്കൂഒരു ചെറിയ കവിതയില്‍ ഒരു ജീവിതകാലാനുഭവം തന്നെ താങ്കള്‍ ഉള്‍ക്കൊള്ളിച്ചു.വളരെ നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ