വസന്തത്തെ കാത്ത് കാത്ത്
ഇലകൊഴിഞ്ഞ മരങ്ങള്‍
സുഗന്ധത്തെത്തേടിത്തേടി
ഇതള്‍ കരിഞ്ഞപ്പൂവുകള്‍
കുയില്‍നാദം കാതോര്‍ത്ത് കാതോര്‍ത്ത്
കര്‍ണ്ണപുടങ്ങള്‍ തര്‍ളന്ന കാതുകള്‍
എന്നിട്ടും കാത്തിരിക്കുന്നു നീ
കോണ്‍ക്രീറ്റു വനത്തിലെ കടലാസ്സുപൂവുകള്‍ക്കും
ഇലക്ട്രോണിക്ക് സംഗീത യാന്ത്രികതക്കും
സുഗന്ധദ്രവ്യങ്ങളുടെ തീഷ്ണഗന്ധങ്ങള്‍ക്കും
ഇടയില്‍
പ്രതീക്ഷയോടെ
വസന്തത്തെ കാത്തിരിക്കയാണു നീ
തീര്‍ച്ചയായും വസന്തം വരികതന്നെ ചെയ്യും
കുയിലുകള്‍ കൂകിയുണര്‍ത്തിയോരുഷസ്സില്‍
പൂവുകളില്‍ പുഞ്ചിരി വിരിയിച്ചുകൊണ്ട്
നിന്‍െറ വസന്തം നിന്നെ തേടിയെത്തും
അതുവരെ മനസ്സിന്‍െറ വാതായനങ്ങള്‍
മലര്‍ക്കെ തുറന്നിട്ടു കാത്തിരിക്കുക
വസന്തം വരുമെന്ന പ്രതീക്ഷയില്‍ പ്രയാണം തുടരാം.
മറുപടിഇല്ലാതാക്കൂഅതേ! തീർച്ച ആയും വസന്തം വരിക തന്നെ ചെയ്യും; കാത്തിരിപ്പു സഫലമാകുകയും ചെയ്യും
മറുപടിഇല്ലാതാക്കൂമനോഹരമായ കവിത-വസന്തം പോലെ,കുയില്‍ നാദം പോലെ
മറുപടിഇല്ലാതാക്കൂ