കിളിയൊച്ചകൾ
00000000000000
ഒറ്റക്കിരുന്നു
കരയും കിളികളെ
ഇറ്റുവീഴാത്ത
കണ്ണീർക്കണങ്ങളെ
മായുന്നുവോ ദൂരെ
മായികക്കാഴ്ചകൾ
കാണുന്നുവോ മുന്നിൽ
മോഹമരീചിക
ബന്ധവും സ്വന്തവും
ഒന്നുമില്ലാത്തൊരാ
ബന്ധന ജീവിത
കാരാഗ്രഹങ്ങളിൽ
ഇത്തിരി സ്നേഹം
കൊതിച്ചു പറക്കുന്നു
ഇയ്യാംപാറ്റയാകുന്ന
ജീവിതം
അഗ്നിയിൽ ചിറകുകൾ
കത്തിയെരിഞ്ഞിട്ടും
എന്നിട്ടുമെന്തിനോ തേടുന്നു
ജ്വാലകൾ
കിട്ടാത്ത സ്നേഹവും
കാണാത്ത സ്വപ്നവും
ഒറ്റുകാരുടെ വലയിൽ
കുരുങ്ങുന്നു
വേട െൻറ
വലയിലകപ്പെട്ട കിളിയായി
മോചനം
കാത്തുകഴിയുന്ന നാളുകൾ
മുറുകുന്ന വലകളും
ഇറുകുന്ന കെണികളും
നിർദ്ദയലോകത്തിൻ
കാനന നീതികൾ
കാലപെരുമ്പാമ്പിഴയും
വഴികളിൽ
കൂരിരുൾമൂടിയ
ഗുഹാന്തരങ്ങളിൽ
ഇത്തിരി വെട്ടം
കൊളുത്തുക നന്മയാൽ
ഒത്തിരി വേഗം
പുലരട്ടെ പുലരികൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ