തീപ്പുകയാത്ത അടുപ്പുകളുമായി
ഉടയവരുപേക്ഷിച്ചു പോയ അടുക്കളകള്‍
ഇല്ലനക്കരി പൊട്ടിയടരുന്ന
ഇരുള്‍മൂടിയ പാതിയമ്പുറങ്ങള്‍
ഗതകാല സ്മരണയിലെവിടെയോ
ഒരു നാലുകാതന്‍ ചരക്കിന്‍െറ ശബ്ദം
പുളി വിറകിന്‍െറ സ്നേഹതീഷ്ണത
അടുക്കള തുടിയുടെ ആര്‍ദ്രതാളം
കാറ്റില്‍ പടരുന്ന രുചിയുടെ ഗന്ധങ്ങള്‍
ഒരു അടുക്കള പാചകം സ്വപ്നം കാണുന്നു.