ദക്ഷിണാഫ്രിക്കയില്‍ ലോകപന്തുരുളുന്നു.
മൈതാനത്തില്‍ മുഴങ്ങുന്ന വവുസലയുടെ ശബ്ദം
ഗാലറിയില്‍ ആനന്ദനടനങ്ങള്‍.
മൈതാനത്ത്
ആക്രമണങ്ങളും,പ്രത്യാക്രമണങ്ങളും
പ്രതിരോധങ്ങളും,പിഴവുകളും
ഫൌളുകളും,വര്‍ണ്ണകാര്‍ഡുകളും.
മൈതാനം നിറഞ്ഞുകളിക്കുന്ന ലോകങ്ങള്‍.
ടിക്കറ്റുകളും,പരസ്യങ്ങളും,വാതുവെയ്പുകളും
പണക്കൊയ്ത്തിനിറങ്ങുന്ന കളികള്‍
കളികഴിയുമ്പോള്‍ ശൂന്യമാകുന്ന മൈതാനം
വൃത്തിയാക്കുന്ന തൊഴിലാളികളുടെ പ്രതിഷേധം.
ചൂഷണത്തിനെതിരെ മുദ്രാവാക്യങ്ങള്‍
ലാത്തിച്ചാര്‍ജ്ജുകളും അറസ്റ്റുകളും
എല്ലാം വാരിക്കൂട്ടികൊണ്ടുപോകുന്നവര്‍ക്കുമുന്‍പില്‍
നിസ്സഹായതയോടെ നോക്കിനില്ക്കുന്ന കറുത്തമണ്ണ്.
പത്രത്താളുകളില്‍ക്കണ്ട പശ്ചിമാഫ്രിക്കയുടെ മുഖം
വിശപ്പുകൊണ്ട് മരിക്കാറായ കുഞ്ഞിനെ
വേദനവിങ്ങുന്ന മിഴിയോടെ നോക്കുന്ന
അസ്തിക്കൂടം പോലെ ഒരമ്മ.
വിശപ്പടക്കാന്‍ ഉറുമ്പുകള്‍ ശേഖരിച്ച അരിപോലും
അപഹരിക്കുന്ന മനുഷ്യര്‍.....
കാലികള്‍ ആര്‍ത്തിയോടെ കാര്‍ന്നുതിന്നുന്ന ഇലകള്‍
അരിഞ്ഞെടുത്ത് വിശപ്പടക്കുന്ന മറ്റുചിലര്‍.
എല്ലും തോലുമായ കാലികളെ
അവശേഷിക്കുന്ന മാംസത്തിനായി കശാപ്പുചെയ്യുന്നവര്‍
വികസിതരാഷ്ട്രങ്ങളുടെ സഹായപ്പട്ടികയില്‍
എന്തുകൊണ്ടോ ഇടം നഷ്ടപ്പെട്ട ഹതഭാഗ്യര്‍.
മത്സരിക്കുന്ന രണ്ടു ടീമുകള്‍ക്കിടയിലെ
പന്തിന്‍െറ നിസ്സഹായത ആരറിയാന്‍ ?...

മത്സരിക്കുന്ന രണ്ടു ടീമുകള്‍ക്കിടയിലെ
മറുപടിഇല്ലാതാക്കൂപന്തിന്െറ നിസ്സഹായത ആരറിയാന്‍ ?...
കാലികപ്രസക്തിയുള്ള വിഷയം വര്‍ത്തമാനകാലത്തിന്റെ സിരകളിലുരുളുന്ന പന്തിന്റെ രൂപത്തില്‍ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. വേട്ടക്കാരെയും ഇരകളെയും ചൂഷകരെയും പ്രതിപാദിക്കുന്നിടത്ത് വരികള്‍ക്കു കുറച്ചുകൂടി തീഷ്ണത കൊടുത്തിരുന്നെങ്കില്‍ ഇതിനേക്കാള്‍ ഗംഭീരമാകുമായിരുന്നു. അഭിനന്ദനങ്ങള്‍ .
കാലികപ്രസക്തിയുള്ള വിഷയം...
മറുപടിഇല്ലാതാക്കൂ