2015 മേയ് 1, വെള്ളിയാഴ്‌ച
2015 ഫെബ്രുവരി 21, ശനിയാഴ്‌ച
ദിനാന്ത്യക്കുറിപ്പുകള്‍
ദിനാന്ത്യക്കുറിപ്പുകള്‍
കുംഭം-9
വരണ്ട പകലുകള്‍.
ഇരുണ്ട രാത്രികള്‍
കോണ്‍ക്രീറ്റ് വനങ്ങളില്‍
മരിക്കുന്ന ഇളം കാറ്റ്
മുരളുന്ന യന്ത്രങ്ങള്‍
ഏകാന്തതയിലെവിടെയോ ഇരുന്നു്
ഒരൊറ്റക്കുയില്‍ പാടുന്നു
ഓര്‍മ്മയിലെവിടയൊ മരത്തുടി കരയുന്നു
ഹരിതവര്‍ണ്ണം വറ്റിയ ക്യാന്‍വാസിനു മുന്നില്‍
ചിത്രം പൂര്‍ത്തിയാക്കാനാകാതെ ഞാനിരിക്കുന്നു.
കുംഭം-9
വരണ്ട പകലുകള്‍.
ഇരുണ്ട രാത്രികള്‍
കോണ്‍ക്രീറ്റ് വനങ്ങളില്‍
മരിക്കുന്ന ഇളം കാറ്റ്
മുരളുന്ന യന്ത്രങ്ങള്‍
ഏകാന്തതയിലെവിടെയോ ഇരുന്നു്
ഒരൊറ്റക്കുയില്‍ പാടുന്നു
ഓര്‍മ്മയിലെവിടയൊ മരത്തുടി കരയുന്നു
ഹരിതവര്‍ണ്ണം വറ്റിയ ക്യാന്‍വാസിനു മുന്നില്‍
ചിത്രം പൂര്‍ത്തിയാക്കാനാകാതെ ഞാനിരിക്കുന്നു.
2012 നവംബർ 20, ചൊവ്വാഴ്ച
യാത്ര
ഒടുവില്‍
ഒടുങ്ങാത്ത ഓര്‍മ്മകളുമായി തിരിച്ചുവരുമ്പോള്‍
അടച്ചിട്ട വാതിലിനുമുന്‍പില്‍ അനാഥമാക്കപ്പെട്ട പത്രങ്ങള്‍
ജീവന്‍ വീണ്ടുകിട്ടിയ മെബൈലില്‍
മിസ് ഡ് കോളുകളുടെ നീണ്ടനിര
മെയിലില്‍ ഒരുപാട് അന്വോഷണങ്ങള്‍
ലക്ഷ്യമില്ലാത്ത യാത്രകള്‍
നമ്മുക്കൊന്നും നഷ്ടപ്പെടുത്തുന്നില്ല
നമ്മുക്കൊന്നും നേടിത്തരുന്നുമില്ല
ദേശാടനക്കിളികളെപ്പോലെ
പുതിയ തീരങ്ങള്‍ തേടുമ്പോള്‍
ശൂന്യമായ മനസ്സു്
ഒരപ്പുപ്പന്‍താടിപോലെ
പറന്നു പറന്നു പോകുന്നു
പറക്കാന്‍ ഒരാകാശം
മുഴുവന്‍ സ്വന്തം
2010 സെപ്റ്റംബർ 4, ശനിയാഴ്‌ച
നാലാമന്‍

കള്ളകര്‍ക്കിടകത്തിന്‍െറ
നനഞ്ഞിരുണ്ട നിഴല്‍.
എറാലില്‍ നിന്നിറ്റുന്ന കണ്ണുനീര്‍
മഴമഞ്ഞു പുതച്ച പച്ചപ്പുകള്‍.
തവളകളുടെ വിലാപസ്വരങ്ങള്‍.
തണുത്ത കാറ്റിന്‍െറ മരവിച്ച ആലിംഗനം.
മുളങ്കാടുകളുടെ സംഹാരനൃത്തങ്ങള്‍.
പുഴയില്‍ പുളയുന്ന വേദനകള്‍.
ഒരു മുറിയില്‍ മൗനം മൂടി മൂന്നുപേര്‍.
നാലാമനെവിടെ ?
ജീവിതത്തെക്കാളേറെ സ്വപ്നങ്ങളെ സ്നേഹിച്ചവന്‍.
കവിതകളും വര്‍ണ്ണങ്ങളും നെഞ്ചിലേറ്റിയവന്‍.
വിപ്ലവവും പ്രണയവും പങ്കുവെച്ചവന്‍.
ദുരിതങ്ങളുടെ തീരാച്ചുമടുമായി
കര്‍മബന്ധങ്ങളെ ചവിട്ടിമെതിച്ച്
പെരുമഴയിലേക്കിറങ്ങിപ്പോയവന്‍..
ചോരയിലും മഴയിലും നനഞ്ഞ റയില്‍പ്പാളം.
സമാന്തരങ്ങളുടെ വിദൂരായഥാര്‍ത്ഥസന്ധികള്‍.
ചിതറിയ പുസ്തകങ്ങളില്‍ വീണ മജ്ജയും മാംസവും.
ഒരു പൊതിച്ചോറിന്‍െറ തീരാത്ത അവശിഷ്ടം.
അക്ഷമയോടെ കാത്തിരിക്കുന്ന കാക്കകള്‍.
മഴയില്‍ കുതിര്‍ന്നു വീഴാറായ
പുല്ലുമേഞ്ഞ മണ്‍കുടില്‍.
മണ്ണെണ്ണ വിളക്കിന്‍െറ അരണ്ട നാളങ്ങള്‍.
മുറ്റത്തെ ചാണകം മെഴുകിയ ഇത്തിരി മണ്ണില്‍
കോടി പുതച്ചുറങ്ങുന്നവന്‍..
അടക്കിപ്പിടിച്ച വിലാപങ്ങള്‍.
ഭ്രാന്തമായി ഉഴറുന്ന കാറ്റ്.
ഇരുണ്ട ആകാശം പൊട്ടിയൊലിക്കുമ്പോള്‍
തണുക്കാതെ മണ്ണിലുറങ്ങുന്നവന്‍.
കര്‍ക്കിടകവാവിലെ കറുത്തചന്ദ്രന്‍.
ഒഴുകുന്ന പുഴയരികില്‍ മൂന്നുപേര്‍.
ഒരിലച്ചീന്തില്‍ രണ്ടുമണിയരിയും.
ഒരു റോസാപൂവും.
ഒരു പുസ്തകവും.
ഇനിയുമൊരു ജന്മമുണ്ടെങ്കില്‍
കാണാമെന്ന കരാറില്‍ യാത്രപിരിയുമ്പോള്‍
തുളുമ്പാത്ത കണ്ണുനീരിന്‍െറ ഒടുങ്ങാത്ത കടച്ചില്‍.
2010 ജൂലൈ 15, വ്യാഴാഴ്‌ച
സന്ധ്യ
ഒരു പകലിവിടെയെരിഞ്ഞടങ്ങീടുന്നു
ഒരു സന്ധ്യപൂത്തിടുന്നു
വിങ്ങുന്ന പാദങ്ങളീവഴിത്താരയില്‍
പദമുദ്ര തീര്‍ത്തിടുമ്പോള്‍
ഇത്തിരി നേരമീ സന്ധ്യതന്‍ ചാരത്തിരിക്കട്ടെ-
ഞാനേകനായ്.
കണ്ടില്ല കണ്ടില്ല കാണാന്‍ കൊതിച്ചോരാ
നീര്‍മരുപ്പച്ചയും ഞാന്‍
കണ്ടു ഞാന്‍ വിണ്ടുകിടന്ന പാടങ്ങളും
വരളുന്ന നദിയുടെ നന്മകളും.
കേട്ടില്ല കേട്ടില്ല കേള്‍ക്കാന്‍ കൊതിച്ചൊരാ
കുയിലിന്‍െറ നാദവും ഞാന്‍.
കേട്ടു ഞാന്‍ തോക്കിന്‍െറ ഗര്‍ജ്ജനവും പിന്നെ
മുനിയുന്ന, പിടയുന്ന രോദനവും
തളരുന്നയെന്‍ മേനി തഴുകുവാന്‍ വന്നില്ല
കുളിരലതെന്നലിന്ന്
എന്നെത്തഴുകുവാന്‍ വന്നത് തപ്തമാം
വിഷലിപ്ത മാരുതനോ ?
സിന്ദൂരംവീണിരുണ്ടുപോം വഴികളില്‍
കത്തുന്ന കല്‍വിളക്കില്‍
സ്നേഹമൊഴിച്ചൊരു തിരി നീട്ടുവാനായെന്‍
കൈകള്‍ തരിച്ചു നില്‍ക്കേ
ഒരുമതന്‍ ഇരുകല്ലുക്കൂട്ടിയുരച്ചൊരു
അഗ്നിസ്ഫുലിംഗമാകാന്‍
വന്നില്ലയിതുവഴി ആരുമേയീവന
ഏകാന്തശാന്തഭൂവില്‍.
2010 ജൂലൈ 5, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
