2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

തുലാവർഷമഴ

തുലാവർഷമഴയിൽ
ഇലപച്ചപ്പടർപ്പിൽ
നിറയുന്ന വർണ്ണമോ നീ
അലിയുന്ന ഓർമ്മയോ നീ
അണയാത്ത  ബാല്യമോ നീ
പറയൂ പാടുന്ന മനസ്സിൻ  കുളിരേ....


2019, ഓഗസ്റ്റ് 7, ബുധനാഴ്‌ച

മഴയും മരവും

മരച്ചില്ലകളിൽ
ഇലതുമ്പുകളിൽ
മഴയുടെ വിരലുകൾ
ജലകണമായ്
മൃദുരവമായ്
മഴയുടെ കാലുകൾ
പാടുന്ന പകലുകൾ
കരയുന്ന രാത്രികൾ
നൃത്തമാടുന്ന  നിഴലുകൾ



2019, മേയ് 24, വെള്ളിയാഴ്‌ച

ദൈവം

മുല്ലപ്പൂ സുഗന്ധം തിരയുന്ന പോലെ
അഗ്നി താപം തേടുന്നപോലെ
ജലം ആർദ്രത മോഹിക്കുന്ന പോലെ
അമ്പലങ്ങളിലും പള്ളികളിലും
ദൈവത്തെ  തേടിയലയുന്നൂ മനുഷ്യർ
ഒരു  നിമിഷം
കണ്ണടച്ച്
കാതടച്ച്
ഉള്ളിലേക്ക്
ആഴങ്ങളിലേക്ക്
ഇറങ്ങിപോയാൽ
അവരറിയും
അവർ തേടുന്ന  ദൈവം
അവരുടെ ഉള്ളിലാണെന്ന സത്യം






2019, മേയ് 8, ബുധനാഴ്‌ച

ആകാശകവിതകൾ

ആകാശം എഴുതിയ കവിത
അനന്തമായ ആകാശനീലിമയിൽ
മേഘാക്ഷരങ്ങൾകൊണ്ട്
ആകാശമെഴുതിയ കവിതയിത്

2019, ഏപ്രിൽ 25, വ്യാഴാഴ്‌ച

ജല വിളക്ക്

നിളയുടെ  ഉള്ളിൽ
നിമഗ്നമാകാറുള്ള
 ക്ഷേത്രവിളക്കിനുമുകളിൽ
അയ്യപ്പവാഹനരൂപം
ചമ്രവട്ടത്തെ ഒരു സന്ധ്യ

ജലസമാധി

ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ
ജലസമാധിയിലേക്ക്  പോകുന്ന ഒരു വഞ്ചി

2019, ഫെബ്രുവരി 21, വ്യാഴാഴ്‌ച

വേനൽ

വേനൽ വരുന്നു.
വിണ്ടുകീറിയ  പാടങ്ങളിലൂടെ
വരണ്ട നദീഹൃദയങ്ങളിലൂടെ
ഉഷ്ണവും പൊടിക്കാറ്റും സമ്മാനിച്ചുകൊണ്ട്
ഗ്രീഷ്മ ജ്വാലകളോടെ
വേനൽ കടന്നു വരുന്നു.

2019, ജനുവരി 19, ശനിയാഴ്‌ച

ആകാശവിളക്ക്

ആകാശത്ത് തെളിയുന്ന ഈ വിളക്ക്
ആത്മാവിൽ  പ്രകാശമാകട്ടെ