രാജസ്ഥാനിലെ ജലമഹല്‍
വരണ്ട മണ്ണിന്‍െറ ഹൃദയത്തിലെ ആര്‍ദ്രത.
കൃത്രിമ തടാകത്തിന്‍െറ നടുവില്‍ പണ്ടാരൊ പണിതീര്‍ത്ത
ഒരു കൊട്ടാരം.
വലിയ കോട്ടകള്‍ക്കും കൊട്ടാരങ്ങള്‍ക്കുമിടയില്‍
ജലമഹലിനെ വ്യത്യസ്തമാക്കുന്ന ആ സൗന്ദര്യം
മരുഭൂമിയിലെ മരുപ്പച്ചപോലെ
മനസ്സിലേക്കൊരു തണുത്ത കാറ്റായി കടന്നുവരുന്നു.
2015 ഏപ്രിൽ 6, തിങ്കളാഴ്‌ച
ശാന്തമായൊഴുകുന്ന യമുനയുടെ തീരം
ഇവിടെ ഞാന്‍ കാണുന്നു കവിയുടെ ഹൃദയം
വെണ്ണക്കല്‍ ശില്പംപോല്‍ ഒരു സ്മാരകം
പ്രണയത്തിന്‍െറ, വിരഹത്തിന്‍െറ, ഏകാന്തതയുടെ
ഒരിക്കലും എഴുതിത്തീരാത്ത കവിതപോലെ
കാലത്തെ അതിജീവിക്കുന്ന കാല്പനികത.
അത് രാജാവിന്‍െറതോ, ശില്പിയുടെതോ..