ചിത്രങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചിത്രങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019 മേയ് 8, ബുധനാഴ്‌ച

ആകാശകവിതകൾ

ആകാശം എഴുതിയ കവിത
അനന്തമായ ആകാശനീലിമയിൽ
മേഘാക്ഷരങ്ങൾകൊണ്ട്
ആകാശമെഴുതിയ കവിതയിത്

2019 ഏപ്രിൽ 25, വ്യാഴാഴ്‌ച

ജല വിളക്ക്

നിളയുടെ  ഉള്ളിൽ
നിമഗ്നമാകാറുള്ള
 ക്ഷേത്രവിളക്കിനുമുകളിൽ
അയ്യപ്പവാഹനരൂപം
ചമ്രവട്ടത്തെ ഒരു സന്ധ്യ

ജലസമാധി

ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ
ജലസമാധിയിലേക്ക്  പോകുന്ന ഒരു വഞ്ചി

2019 ഫെബ്രുവരി 21, വ്യാഴാഴ്‌ച

വേനൽ

വേനൽ വരുന്നു.
വിണ്ടുകീറിയ  പാടങ്ങളിലൂടെ
വരണ്ട നദീഹൃദയങ്ങളിലൂടെ
ഉഷ്ണവും പൊടിക്കാറ്റും സമ്മാനിച്ചുകൊണ്ട്
ഗ്രീഷ്മ ജ്വാലകളോടെ
വേനൽ കടന്നു വരുന്നു.

2019 ജനുവരി 19, ശനിയാഴ്‌ച

ആകാശവിളക്ക്

ആകാശത്ത് തെളിയുന്ന ഈ വിളക്ക്
ആത്മാവിൽ  പ്രകാശമാകട്ടെ

2018 നവംബർ 30, വെള്ളിയാഴ്‌ച

                                                    അക്രിലിക്ക് പെയിൻെറിങ്ങ്
                                                    സമാധാനത്തിൻെറ സ്മാരകം

2018 ജൂൺ 14, വ്യാഴാഴ്‌ച

തളിരും തണലും തേടി

                      തളിരു  തേടി  തണലു തേടി  പോകുന്ന  നേരം കണ്ട കാഴ്ച   

ഇരുണ്ട സന്ധ്യ

                     
                       ഇരുളിലേക്ക് അലിഞ്ഞു  ചേരുന്ന സന്ധ്യ
                       നഷ്ടപ്പെടുന്ന ഗ്രാമചാരുത
                       മഴമേഘങ്ങളുടെ രൂപവൈചിത്ര്യങ്ങളും നിറഭേദങ്ങളും

2018 ഏപ്രിൽ 30, തിങ്കളാഴ്‌ച

പൂക്കൾ നിറഞ്ഞ തൊടികൾ


പൂക്കൾ നഷ്ടമാകാത്ത ഇടങ്ങൾ
ഹരിതവർണതടങ്ങൾ
കാലം നഷ്ടപ്പെടുത്താത്ത ഒാർമ്മകൾ
സമയനദീതീരഭൂമികൾ

2018 ഏപ്രിൽ 8, ഞായറാഴ്‌ച

2018 മാർച്ച് 24, ശനിയാഴ്‌ച

പോത്തുണ്ടി ഡാം



പാലക്കാടിനു  തെളിനീരു  നല്കുന്ന പ്രകൃതിയുടെ  വരദാനം

2015 മേയ് 1, വെള്ളിയാഴ്‌ച

രാജസ്ഥാനിലെ ജലമഹല്‍
വരണ്ട മണ്ണിന്‍െറ ഹൃദയത്തിലെ ആര്‍ദ്രത.
കൃത്രിമ തടാകത്തിന്‍െറ  നടുവില്‍  പണ്ടാരൊ പണിതീര്‍ത്ത
ഒരു കൊട്ടാരം.
വലിയ കോട്ടകള്‍ക്കും കൊട്ടാരങ്ങള്‍ക്കുമിടയില്‍
ജലമഹലിനെ  വ്യത്യസ്തമാക്കുന്ന ആ സൗന്ദര്യം
മരുഭൂമിയിലെ  മരുപ്പച്ചപോലെ
മനസ്സിലേക്കൊരു തണുത്ത കാറ്റായി കടന്നുവരുന്നു.

2010 ഫെബ്രുവരി 28, ഞായറാഴ്‌ച

വസന്തം വരുന്നതും കാത്ത്



വസന്തത്തെ കാത്ത് കാത്ത്
ഇലകൊഴിഞ്ഞ മരങ്ങള്‍
സുഗന്ധത്തെത്തേടിത്തേടി
ഇതള്‍ കരിഞ്ഞപ്പൂവുകള്‍
കുയില്‍നാദം കാതോര്‍ത്ത് കാതോര്‍ത്ത്
കര്‍ണ്ണപുടങ്ങള്‍ തര്‍ളന്ന കാതുകള്‍
എന്നിട്ടും കാത്തിരിക്കുന്നു നീ
കോണ്‍ക്രീറ്റു വനത്തിലെ കടലാസ്സുപൂവുകള്‍ക്കും
ഇലക്ട്രോണിക്ക് സംഗീത യാന്ത്രികതക്കും
സുഗന്ധദ്രവ്യങ്ങളുടെ തീഷ്ണഗന്ധങ്ങള്‍ക്കും
ഇടയില്‍
പ്രതീക്ഷയോടെ
വസന്തത്തെ കാത്തിരിക്കയാണു നീ
തീര്‍ച്ചയായും വസന്തം വരികതന്നെ ചെയ്യും
കുയിലുകള്‍ കൂകിയുണര്‍ത്തിയോരുഷസ്സില്‍
പൂവുകളില്‍ പുഞ്ചിരി വിരിയിച്ചുകൊണ്ട്
നിന്‍െറ വസന്തം നിന്നെ തേടിയെത്തും
അതുവരെ മനസ്സിന്‍െറ വാതായനങ്ങള്‍
മലര്‍ക്കെ തുറന്നിട്ടു കാത്തിരിക്കുക

2010 ഫെബ്രുവരി 5, വെള്ളിയാഴ്‌ച

ഓര്‍മകളുടെ ജാലകം



ഈ ജാലകക്കാഴ്ച ഒരായിരം
ഓര്‍മകളെ തൊട്ടുണര്‍ത്തുന്നു
അനാട്ടമിയും ഫിസിയൊളജിയും
ജനിറ്റിക്സും കുത്തിനിറക്കപ്പെട്ട
ഒരു പാവം മനസ്സ്
കുതറിയോടാന്‍ ശ്രമിക്കാറുള്ളത്
ഈ ജാലകപ്പഴുതിലൂടെയാണ്
ജാലകത്തിനപ്പുറം
ഡിവിഡിവി മരത്തണലില്‍
നിഴലുറങ്ങുന്ന സിമന്‍്റു പടവുകള്‍
പടമവുകളാല്‍ ചുറ്റപ്പെട്ട പുല്‍മൈതാനം
മൈതാനത്തിനുമുകളില്‍
അനന്തമായ നീലാകാശം
ആകാശത്തിലലയുന്ന മേഘമാലകള്‍
ഇരുപത്തിയഞ്ചാമത്തെ ക്ലാസ്ഡേ
ആഘോഷിക്കാനെത്തിയവര്‍
അവരില്‍ ഒരുവനായി ഞാനും
ഓര്‍മ്മകളുടെ മഞ്ഞുപാളികള്‍ക്കിടയിലൂടെ തെളിയുന്ന
ബോപ്പാല്‍ ദുരന്തത്തിന്‍െറ നിഴല്‍ വീണ
എണ്‍പത്തിനാല് ഡിസംബര്‍ മൂന്നിലെ ഒരു തണുത്ത പ്രഭാതം
കാവി പുതച്ച, സമയബോധം നഷ്ടപ്പെട്ട
ക്ളോക്കില്ലാത്ത ക്ളോക് ടവറിനു മുന്‍പില്‍
എത്തപ്പെട്ട ഒരു നവാഗത വിദ്യാര്‍ത്ഥി
ചാണകഗന്ധമുള്ള ചെമ്മണ്‍വീഥിയിലൂടെ വന്നവന്‍
ഗ്രാമവിശുദ്ധിയില്‍ നിന്നും വഴിതെറ്റി വന്നവന്‍
പരിചയപ്പെടലിന്‍െറയും,റാഗിങ്ങിന്‍െറയും, രാഷ്ട്രീയ ക്യാന്‍വാസിങ്ങിന്‍െറയും
ആദ്യ ദിനങ്ങള്‍.
കോളേജ് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ
സീനിയേഴ്സിന്‍െറ കൂക്കുവിളികള്‍ക്കും കമന്‍്റുകള്‍ക്കുമിടയില്‍
സ്വയം പരിചയപ്പടുത്താനായി പരതിയ വാക്കുകള്‍....
ഫോര്‍മലിന്‍ മണക്കുന്ന അനാട്ടമി ലാബും, പിപ്പറ്റില്‍നിന്നുനിറമിറ്റുന്ന
ഫിസിയോളജിയും.
തുളുന്വുന്ന നിറയാക്കുടങ്ങളുടെ കലന്വലുകള്‍
എലിയെ കൊല്ലാകൊല ചെയ്ത് തിന്നാതെ കളിപ്പിക്കുന്ന
പൂച്ചകളുടെ ലോകം
തകര്‍ന്നടിയുന്ന ഗുരു സങ്കല്പങ്ങള്‍
വിപ്ലവപ്രസ്ഥാനങ്ങളുടെ ഇരന്വുന്ന ആവേശങ്ങള്‍
പിന്നെയെപ്പോഴോ, ഏതോ നിദ്രക്കിടയില്‍
കൂട്ടം തെറ്റിപ്പിരിഞ്ഞ നാളുകള്‍
ഇരുണ്ട പകലുകളും കറുത്ത രാത്രികളും
ബന്ധനം വിധിക്കപ്പെട്ട നിമിഷങ്ങളുടെ നിസ്സംഗത
പരീക്ഷകളുടെ കുത്തൊഴുക്കില്‍ ഉറക്കം നഷ്ടപ്പെട്ട
രാത്രികളില്‍ ഇല്ലാത്ത നോട്ടുകള്‍ തേടിപ്പരതുന്വോള്‍
അനുവാദം കൂടാതെ കടന്നു വരാറുള്ള
കവിതകളുടെ തുണ്ടുകള്‍
മനസ്സിനുള്ളില്‍പ്പൂത്ത മുല്ലമലര്‍ക്കാവുകള്‍
ചായക്കൂടുകളുടെ സൗഹൃദം
വഴിതെറ്റിയവരുടെ അക്ഷരക്കൂട്ടുകെട്ടു്
ഓഡിറ്റോറിയത്തിലെ നിറമുള്ള നിമിഷങ്ങള്‍
ഒടുവില്‍
ക്ലിനിക്സിലെ ഔഷധക്കൂട്ടുകള്‍ക്കും
സര്‍ജറി ഹാളിലെ രക്തഗന്ധത്തിനും
വിട പറഞ്ഞ്
ബിരുദവുമായി സ്വാതന്ത്രൃത്തിന്‍െറ ലോകത്തേക്ക്
പിന്നീടു്
ഗ്രാമങ്ങള്‍,നഗരങ്ങള്‍,ജനപദങ്ങള്‍
ആശുപത്രികള്‍,ഓഫീസുകള്‍
മരുന്നുകള്‍,ഓപികള്‍,പീപ്പികള്‍
അനന്തമായ ജീവിത യാത്രകള്‍
ഇതിനിടയില്‍
പരിണാമ ചക്രത്തിന്‍െറ കൊഴിഞ്ഞുവീണ ഇതളുകള്‍
കാലം വീഴ്ത്തിയ വര്‍ഷങ്ങളുടെ അടയാളങ്ങള്‍
ക്ലാസ്മേറ്റ്സിന്‍െറ ഇരുപത്തിയഞ്ചാമത്തെ കൂടിച്ചേരല്‍
അകാലത്തില്‍ പൊലിഞ്ഞവര്‍ക്ക് അന്ത്യാഞ്ജലി
ഉയരത്തിലേക്ക് പറന്നവര്‍ക്ക് വിജയാശംസകള്‍
വന്നുചേര്‍ന്നവര്‍ക്ക് സ്വാഗത വചനങ്ങള്‍
ഇരുപത്തിയഞ്ചു നക്ഷത്രവിളക്കുകള്‍ തിളങ്ങുന്ന
സൗഹൃദസന്ധ്യയില്‍
ഇനിയുമൊരു ആയിരം കൂടിക്കാഴ്ചകള്‍ക്കായി
ആശംസകള്‍ നേര്‍ന്നുകൊണ്ടു്
ആരോരുമറിയാതെ
പുറത്തിറങ്ങവേ
ആകാശം നിറയെ പൂത്ത നക്ഷത്രങ്ങള്‍......